മടിക്കൈയിൽ പലിശക്കാര​‍െൻറ വീട്ടിൽ റെയ്​ഡ്; രേഖകൾ പിടികൂടി

മടിക്കൈയിൽ പലിശക്കാര​‍ൻെറ വീട്ടിൽ റെയ്​ഡ്; രേഖകൾ പിടികൂടി നീലേശ്വരം: മടിക്കൈയിൽ പലിശക്കാര‍ൻെറ വീട്ടിൽ നീലേശ്വരം എസ്.ഐ കെ.പി. സതീഷി​ൻെറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. റെയ്ഡിൽ നിരവധി ആധാരങ്ങളും രേഖകളും പിടിച്ചെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തി​ൻെറ വീട്ടിലാണ് പരിശോധന നടത്തിയത്. പലിശക്ക്​ പണം കൊടുത്തതിനുള്ള രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്. കോട്ടപ്പുറത്തെ സമീറയുടെ പരാതിയിലാണ് പരിശോധന. രണ്ടുവർഷം മുമ്പ് സുനിൽകുമാറിനോട് ഏഴുലക്ഷം രൂപ പലിശക്ക്​ വാങ്ങിയ വീട്ടമ്മ, 14 ലക്ഷം രൂപ തിരിച്ചുകൊടുത്തിട്ടും ഇപ്പോഴും ഏഴുലക്ഷം രൂപ കൂടി വേണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതായി സമീറ പരാതി നൽകിയിരുന്നു. സുനിൽകുമാർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT