കാണിയൂർ റെയിൽപാത: മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുമായി ബന്ധപ്പെട്ട് റെയിൽവേക്ക്​ സമ്മതപത്രം നൽകിയതായി പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. റെയിൽവേ ആവശ്യപ്പെട്ട സമ്മതപത്രം കേരളം നൽകാത്തതിനാലാണ് പദ്ധതി അനിശ്ചിതത്വത്തിലായതെന്നും മുഖ്യമന്ത്രി ഒറ്റയാൾ കാരണമാണ് ഇതുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ പി.ജി.ദേവ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം.സി. ജോസ്, പി.കെ. ഫൈസൽ, എം. അസിനാർ, പി.വി. സുരേഷ്, ഐ.എൻ.ടി.യു.സി ജില്ല ഭാരവാഹികളായ ടി.വി. കുഞ്ഞിരാമൻ, എ. കുഞ്ഞമ്പു, തോമസ് സെബാസ്​റ്റ്യൻ, കെ.വി. രാഘവൻ, സി.ഒ. സജി, ലത സതീഷ്, കെ.വി. ദാമോദരൻ, പി.വി. ഉദയകുമാർ, സത്യൻ സി. ഉപ്പള, ടി.ചന്ദ്രശേഖരൻ, പി.വി.ബാലകൃഷ്ണൻ, എ എം.ജോസഫ്, ക്ലാരമ്മ സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. കാണിയൂർ പാത പദ്ധതിയുടെ ആശയം ജനങ്ങളിലെത്തിച്ച സാമൂഹിക പ്രവർത്തകൻ ജോസ് കെച്ചുകുന്നേലിനെ എം.പി ആദരിച്ചു. raj പടം:കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT