വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന മന്ദിരം ഉടൻ

വെള്ളരിക്കുണ്ട്: പുതുതായി പണിയുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തി​‍ൻെറ പ്രവൃത്തി വിലയിരുത്താൻ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥലം സന്ദർശിച്ചു. മന്ദിരത്തി​ൻെറ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 11.79 കോടി രൂപ ചെലവിൽ നാലുനിലകളിലുള്ള കെട്ടിട സമുച്ചയമാണ് പൂത്തിയാകുന്നത്. സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ 1.34 ഏക്കർ സ്ഥലത്താണ് കെട്ടിടം പൂർത്തിയാകുന്നത്. നിർമാണപ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാൻ വകുപ്പ് ഉദ്വേഗസ്ഥർക്ക്​ മന്ത്രി നിർദേശം നൽകി. ഭവന നിർമാണ ബോർഡിനാണ് നിർമാണ ചുമതല. മന്ത്രിയോടൊപ്പം കലക്ടർ ഡോ.ഡി. സജിത് ബാബു, ഭവന നിർമാണ ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ പി. ആനന്ദകൃഷ്ണൻ, അസി. എൻജി. ടി.കെ. വൈശാഖ്, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.പി. ബാബ, എം. കുമാരൻ, സി. ദാമോദരൻ, എം. അസൈനാർ, ടി.പി. നന്ദകുമാർ, കെ. ഭൂപേഷ് എന്നിവർ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.