കരവിരുത്​ കൈമുതലാക്കി നിവേദ്​

ചെറുവത്തൂർ: കൈയിൽ കിട്ടിയ എന്തിലും കൗതുകങ്ങൾ തീർക്കുന്ന നിവേദിന് ഒന്നും പാഴ് വസ്തുവല്ല. അസാമാന്യമായ കലാവൈഭവമാണ് നിടുംബയിലെ നിവേദി​േൻറത്. ചിരട്ട, മരം, പുല്ല് എന്നിങ്ങനെ എന്ത്​ കിട്ടിയാലും ആരും കൊതിക്കുന്ന ഉൽപന്നമാക്കാൻ നിവേദിന് ചുരുങ്ങിയ സമയമേ ആവശ്യമുള്ളൂ. ഇത്തരം നിരവധി കരകൗശല വസ്തുക്കളാണ് നിവേദി​‍ൻെറ സമ്പാദ്യത്തിലുള്ളത്. ചെറുപ്പകാലം മുതൽ തന്നെ ഈ കരവിരുത് നിവേദിന് കൈമുതലായുണ്ട്. സംസ്ഥാന സ്‌കൂൾ മേളയിൽ പ​െങ്കടുത്ത് നിരവധി തവണ കരകൗശല നിർമാണത്തിൽ അംഗീകാരം നേടിയിരുന്നു. സ്‌കൂൾ പഠനം പൂർത്തിയായതോടെ കലാവൈഭവം തെളിയിക്കാനുള്ള അവസരങ്ങൾ അവസാനിച്ചെങ്കിലും നിർമാണ പ്രവൃത്തിയിൽനിന്ന് പിന്നാക്കം പോകാൻ തയാറല്ല. നിർമിച്ചവ പ്രതിഫലം വാങ്ങി വിൽക്കാനും നിവേദ് തയാറല്ല. ആവശ്യക്കാർ തേടിയെത്തിയാൽ നിർമിച്ച് നൽകും. കൂടുതൽ ​േപ്രാത്സാഹനവും അവസരവും ലഭിച്ചാൽ കരകൗശല മേഖലയിൽ സാന്നിധ്യമറിയിക്കാൻ നിവേദിന് സാധിക്കും. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് നിവേദ്. നിടുംബയിലെ വിനോദ്കുമാർ-രജനി ദമ്പതികളുടെ മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.