ചെറുവത്തൂർ: കൈയിൽ കിട്ടിയ എന്തിലും കൗതുകങ്ങൾ തീർക്കുന്ന നിവേദിന് ഒന്നും പാഴ് വസ്തുവല്ല. അസാമാന്യമായ കലാവൈഭവമാണ് നിടുംബയിലെ നിവേദിേൻറത്. ചിരട്ട, മരം, പുല്ല് എന്നിങ്ങനെ എന്ത് കിട്ടിയാലും ആരും കൊതിക്കുന്ന ഉൽപന്നമാക്കാൻ നിവേദിന് ചുരുങ്ങിയ സമയമേ ആവശ്യമുള്ളൂ. ഇത്തരം നിരവധി കരകൗശല വസ്തുക്കളാണ് നിവേദിൻെറ സമ്പാദ്യത്തിലുള്ളത്. ചെറുപ്പകാലം മുതൽ തന്നെ ഈ കരവിരുത് നിവേദിന് കൈമുതലായുണ്ട്. സംസ്ഥാന സ്‌കൂൾ മേളയിൽ പെങ്കടുത്ത് നിരവധി തവണ കരകൗശല നിർമാണത്തിൽ അംഗീകാരം നേടിയിരുന്നു. സ്‌കൂൾ പഠനം പൂർത്തിയായതോടെ കലാവൈഭവം തെളിയിക്കാനുള്ള അവസരങ്ങൾ അവസാനിച്ചെങ്കിലും നിർമാണ പ്രവൃത്തിയിൽനിന്ന് പിന്നാക്കം പോകാൻ തയാറല്ല. നിർമിച്ചവ പ്രതിഫലം വാങ്ങി വിൽക്കാനും നിവേദ് തയാറല്ല. ആവശ്യക്കാർ തേടിയെത്തിയാൽ നിർമിച്ച് നൽകും. കൂടുതൽ േപ്രാത്സാഹനവും അവസരവും ലഭിച്ചാൽ കരകൗശല മേഖലയിൽ സാന്നിധ്യമറിയിക്കാൻ നിവേദിന് സാധിക്കും. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് നിവേദ്. നിടുംബയിലെ വിനോദ്കുമാർ-രജനി ദമ്പതികളുടെ മകനാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 12:02 AM GMT Updated On
date_range 2021-01-24T05:32:36+05:30കരവിരുത് കൈമുതലാക്കി നിവേദ്
text_fieldsNext Story