ദലിത് ലീഗ് ധര്‍ണ

കാസര്‍കോട്: കര്‍ഷകവിരുദ്ധ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന അനിശ്ചിതകാല കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദലിത് ലീഗ് ജില്ല കമ്മിറ്റി ധര്‍ണ നടത്തി. മുസ്​‌ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ശശി അജക്കോട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കലാഭവന്‍ രാജു, നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ അഡ്വ. ആര്‍. റീത്ത, ചെങ്കള പഞ്ചായത്ത് അംഗം രാഘവ, ചെമ്മനാട് പഞ്ചായത്ത് മെംബര്‍ ജയന്‍ എന്നിവർ സംസാരിച്ചു. dalith dharna ഡല്‍ഹിയില്‍ നടക്കുന്ന അനിശ്ചിതകാല കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദലിത് ലീഗ് ജില്ല കമ്മിറ്റി കലക്ടേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.