സുഗതകുമാരിയുടെ ജന്മദിനത്തിൽ ഓർമമരം നട്ടു

കാഞ്ഞങ്ങാട്: മലയാളത്തി​‍ൻെറ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തോടനുബന്ധിച്ച് ദുർഗയുടെ ഉദ്യാനത്തിൽ ഡി.ഇ.ഒ പി.വി. മനോജ് കുമാർ ഓർമമരം നട്ടു. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ജൈവോദ്യാനത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.വി. ദാക്ഷ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്​റ്റർ ടി.വി. പ്രദീപ് കുമാർ, അധ്യാപകരായ ടി.വി. അരവിന്ദൻ, പ്രിൻസി സ്വരൂപ്, വിനോദ് പുറവങ്കര, എസ്.ആർ.ജി കൺവീനർ എം.എസ്. സുധാദേവി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.