വെള്ളം പമ്പിങ്​ സമയം വർധിപ്പിക്കണം

നീലേശ്വരം: നഗരസഭയിലെ പുറത്തെകൈ വാർഡിലെ കുടുംബങ്ങൾ കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസി​ൻെറ പമ്പിങ്​ സമയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ വാർഡ് കൗൺസിലർ എം. ഭരതൻ ചെറുവത്തുർ അസി. എൻജിനീയർക്ക് നിവേദനം നൽകി. നിലവിൽ എട്ടു മണിക്കൂർ വെള്ളം പമ്പ് ചെയ്യുന്നത് 11 മണിക്കൂറായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. പുഴയിൽനിന്ന്​ ഉപ്പുവെള്ളം കയറി പ്രദേശിക ജലസ്രോതസ്സ്​ മുഴുവനും ഉപയോഗശൂന്യമായതിനാൽ എട്ടു മണിക്കൂർ വെള്ളം പമ്പ് ചെയ്യുന്നതുമൂലം കുടിവെള്ളം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണ്. കൂടാതെ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.