വ്യാപാരികളുടെയും ഹോട്ടലുടമകളുടെയും യോഗം

കാസർകോട്​: നഗരസഭയിലെ 2021–22 സാമ്പത്തിക വർഷത്തെ വ്യാപാര സ്​ഥാപനങ്ങളുടെ േട്രഡ് ലൈസൻസ്​ അപേക്ഷകൾ ഓൺലൈനായി ചെയ്യാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിലെ അക്ഷയ കേന്ദ്രങ്ങളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും ഹോട്ടൽ റസ്​റ്റാറൻറ്​ അസോസിയേഷൻ ഭാരവാഹികളുടെയും ഹോസ്​പിറ്റൽ, പാരാമെഡിക്കൽ സ്​ഥാപന പ്രതിനിധികളുടെയും യോഗം ജനുവരി 23ന്​ രാവിലെ 11 മണിക്ക് നഗരസഭ ചെയർമാൻെറ അധ്യക്ഷതയിൽ നഗരസഭ മിനി കോൺഫറൻസ്​ ഹാളിൽ ചേരുമെന്ന്​ നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.