മോഷ്​ടിച്ച ബൈക്കുമായി യുവാവ് അറസ്​റ്റിൽ

കുമ്പള: മോഷ്​ടിച്ച ബൈക്കുമായി യുവാവിനെ കുമ്പള പൊലിസ് അറസ്​റ്റ്​ ചെയ്തു. ഉപ്പള ബപ്പായിതോട്ടിയിലെ സഹീറാണ്​ (25) അറസ്​റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ആരിക്കാടിയിൽ​െവച്ചാണ് ഇയാളെ കസ്​റ്റഡിയിലെടുത്തത്. വാഹനപരിശോധനക്കിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷ്​ടച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്. കെ.എൽ 14 എസ് 5143 നമ്പർ ബുള്ളറ്റ്​ പൊലിസ് കസ്​റ്റഡിയിലെടുത്തു. കർണാടക ഭാഗത്തുനിന്ന് മോഷ്​ടിച്ചതാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഇയാൾ കർണാടകയിൽ പത്തോളം കളവ്​ കേസുകളിലെ പ്രതിയാണ്​. സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദി​‍ൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലിസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT