കൗൺസിലർമാർക്ക് പരിശീലനം

കാഞ്ഞങ്ങാട്​: നഗരസഭ കൗൺസിലർമാർക്ക്​ ജില്ല ആശുപത്രി പി.പി.ഇ യൂനിറ്റി​‍ൻെറ നേതൃത്വത്തിൽ പരിശീലനം നൽകി. കോവിഡ് പ്രതിരോധം, പൾസ്​ പോളിയോ, വാർഡ് ശുചിത്വ സമിതി, ഫണ്ട്‌ വിനിയോഗം, പാലി​േയറ്റിവ്​, രോഗപ്രതിരോധ പ്രവർത്തനം, മറ്റ്​ ആരോഗ്യ പരിപാടികൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം. വാർഡ് ശുചിത്വ സമിതികൾ പ്രവർത്തനസജ്ജമാക്കാൻ തീരുമാനിച്ചു. ജില്ല ആശുപത്രി ആർ.എം.ഒ ശ്രീജിത്ത് മോഹൻ, ദാക്ഷായണി എന്നിവർ ക്ലാസെടുത്തു. കൗൺസിലർമാരായ അശോക് കുമാർ, കുസുമം, വന്ദന, വീണ, ആയിഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.