യക്ഷഗാന ബയലാട്ടം പ്രകാശനം ചെയ്​തു

കാഞ്ഞങ്ങാട്: യക്ഷഗാനത്തി​ൻെറ ഉത്ഭവം, വളർച്ച, ഉൾപ്പിരിവുകൾ, വേഷവിധാനം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ജയരാജൻ കാനാടി​ൻെറ 'യക്ഷഗാന ബയലാട്ടം' പ്രകാശനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ഡോ.അംബികാസുതൻ മാങ്ങാട് പി.പി. കരുണാകരന് നൽകി പ്രകാശന കർമം നിർവഹിച്ചു. തുളു, മലയാളം, കന്നഡ എന്നീ ഭാഷകളിലെ യക്ഷഗാനങ്ങളുടെ സവിശേഷതകൾ, മലയാളത്തിലെ യക്ഷഗാന പ്രസംഗങ്ങൾ എന്നിവയും കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ കൂടിയാണ് ജയരാജൻ. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത, പി.വി.കെ. പനയാൽ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, അഡ്വ. പി.അപ്പുക്കുട്ടൻ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. പ്രഭാകരൻ എന്നിവർ സംബന്ധിച്ചു. കൈരളി ബുക്സാണ് പ്രസാധകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.