ചെന്നിത്തലയുടെ കേരള യാത്രക്ക്​ കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കും

കാഞ്ഞങ്ങാട്: ഇടത് ദുര്‍ഭരണത്തിനെതിരെ സംശുദ്ധ സദ്ഭരണ മുദ്രാവാക്യവുമായി 31ന് കുമ്പളയില്‍നിന്ന് ആരംഭിക്കുന്ന കേരള യാത്രക്ക് ഫെബ്രുവരി ഒന്നിന് രാവിലെ 11ന്​ കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കാന്‍ മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. പി.ജി. ദേവ്, കെ. മുഹമ്മദ് കുഞ്ഞി, അബ്​ദുൽ റഹ്മാന്‍ വണ്‍ ഫോര്‍, ബി. കമ്മാരന്‍, ജറ്റോ ജോസഫ്, പി.വി. സുരേഷ്, സി.എം. ഖാദര്‍ ഹാജി, ഹരീഷ് പി. നായര്‍, അഡ്വ. എന്‍.എ. ഖാലിദ്, പ്രവീണ്‍ തോയമ്മല്‍, വി.സി. ദേവസ്യ, എ.സി.എ. ലത്തീഫ്, വി. കുഞ്ഞിക്കണ്ണന്‍, മുസ്തഫ തായന്നൂര്‍, സതീശന്‍ പരക്കാട്ടില്‍, എം.പി. ജോസഫ്, അബ്​ദുല്‍ കാസിം, നാരായണന്‍ കാട്ടുകുളങ്ങര, എന്‍.കെ. രത്‌നാകരന്‍, ജോസ് നാഗറോളില്‍, അരവിന്ദാക്ഷന്‍ നായര്‍ എന്നിവർ സംസാരിച്ചു. മണ്ഡലം ലീഗ് പ്രസിഡൻറ്​ എം.പി. ജാഫര്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം രൂപവത്​കരിച്ചു. ഭാരവാഹികൾ: അഡ്വ. കെ.കെ. നാരായണന്‍ (ചെയ.), സി. മുഹമ്മദ് കുഞ്ഞി (ജന. കൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.