മൊഗ്രാൽ മിനി സ്​റ്റേഡിയം: വാഗ്ദാനം പാലിക്കപ്പെട്ടില്ല

കുമ്പള: കായികരംഗത്തിന് കുതിപ്പേകാൻ ഒട്ടേറെ പദ്ധതികൾക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് മിനി സ്​റ്റേഡിയമാക്കി ഉയർത്തുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങുമോയെന്ന് ആശങ്ക. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ്​ എ.ജി.സി. ബഷീറാണ് ജില്ല വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫുട്ബാളി​‍ൻെറ ഗ്രാമമായ മൊഗ്രാലിൽ സ്കൂൾ ഗ്രൗണ്ട് മിനി സ്​റ്റേഡിയമാക്കി ഉയർത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, ബജറ്റിന് ശേഷമുള്ള പദ്ധതികളിൽ മിനി സ്​റ്റേഡിയം നിർമാണത്തെപ്പറ്റി പരാമർശമില്ല. നീലേശ്വരം പുത്തരിയടുക്കത്തെ ഇ.എം.എസ് സ്​റ്റേഡിയം, തൃക്കരിപ്പൂർ എ.ആർ.എസ് ഇൻഡോർ സ്​റ്റേഡിയം, ചെമ്മനാട്ടെ ജില്ല സ്​റ്റേഡിയം, കിനാനൂർ-കരിന്തളം ചായ്യോത്ത് സ്പോർട്സ് ഡിവിഷൻ, കുമ്പള കൊടിയമ്മയിലെ കബഡി അക്കാദമി, വിദ്യാനഗറിലെ നീന്തൽ പരിശീലന കേന്ദ്രം, കാലിക്കടവിലെ ടെന്നിസ് സ്​റ്റേഡിയം എന്നിവയാണ് ഇപ്പോൾ പരിഗണനയിലുള്ളതും പൂർത്തീകരിച്ചതുമായ പദ്ധതികൾ. ഒട്ടേറെ ദേശീയ -സംസ്ഥാന ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുകയും നിരവധി ഫുട്ബാൾ ടൂർണമൻെറുകൾക്ക് സാക്ഷ്യംവഹിക്കുകയും ചെയ്ത മൊഗ്രാലിനെ കായിക മേഖലയിലെ പദ്ധതികളിൽ പരിഗണിക്കാത്തത് കായിക പ്രേമികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനൊരുങ്ങുകയാണ് മൊഗ്രാലിലെ കായികപ്രേമികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.