പനക്കൂൽ പയമക്ക്​ പുസ‌്തകഭാഷ്യം

കാഞ്ഞങ്ങാട‌്: കരിവെള്ളൂരി​‍ൻെറയും പരിസരങ്ങളിലെയും ഗ്രാമ്യഭാഷ മലയാ‌ളിക്ക‌് പരിചയപ്പെടുത്തിയ 'പനക്കൂൽ പയമ'ക്ക‌് പുസ‌്തകഭാഷ്യം. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 'പനക്കൂൽ പയമ' വിവിധ നാടുകളിൽ ചർച്ചചെയ്യപ്പെട്ടതാണ‌്‌. ആനുകാലിക സംഭവങ്ങളോട‌് സരസമായും വ്യത്യസ‌്തമായും പ്രതികരിക്കുന്നതാണ‌് പനക്കൂൽ പയമയുടെ ശൈലി. കരിവെള്ളൂരിലെയും പരിസരഗ്രാമങ്ങളിലെയും ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ധാരാളം ആളുകൾ കഥാപാത്രമായി വരുന്ന സംഭവപരമ്പരകളിലൂടെയാണ‌് 'പയമ' കടന്നുപോകുന്നത‌്. സൈനികനായ മണക്കാട‌് സ്വദേശി പി.വി. സതീശനാണ‌് പനക്കൂൽ പയമയുടെ ഉപജ്ഞാതാവ‌്. ഡിസംബർ ബുക‌്സ‌് പുറത്തിറക്കുന്ന പുസ‌്തകം ലൈബ്രറി കൗൺസിൽ കാഞ്ഞങ്ങാട‌് സംഘടിപ്പിക്കുന്ന പുസ‌്തകോത്സവച്ചടങ്ങിൽ നഗരസഭ ചെയർപേഴ‌്സൻ കെ.വി. സുജാത പ്രകാശനം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ കെ.വി. കുഞ്ഞിരാമൻ ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.