ഭെൽ ഇ.എം.എൽ സംരക്ഷണം -ജില്ലയുടെ ആവശ്യം

കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയുടെ സംരക്ഷണം ജില്ലയുടെകൂടി ആവശ്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ. കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കാൻ ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നും അനിശ്ചിതകാല സത്യഗ്രഹത്തി​‍ൻെറ ഏഴാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ പറഞ്ഞു. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് എം.എ. മക്കാർ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, വി.സി. മാധവൻ, രമ പത്മനാഭൻ, കെ.എ. മുഹമ്മദ് ഹനീഫ, കെ. ഭാസ്കരൻ സംസാരിച്ചു. സമരസമിതി നേതാക്കളായ ടി.പി. മുഹമ്മദ് അനീസ്, അനിൽ പണിക്കൻ, ബി.എസ്.അബ്​ദുല്ല, ടി.വി. ബേബി നേതൃത്വം നൽകി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വി. പവിത്രൻ സ്വാഗതം പറഞ്ഞു. bhel eml ഭെൽ ഇ.എം.എൽ കമ്പനി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ അനിശ്ചിതകാല സത്യഗ്രഹത്തി​‍ൻെറ ഏഴാം ദിന പരിപാടികൾ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.