ചെർക്കള-കല്ലടുക്ക റോഡ് സമരം ശക്തമാവുന്നു

ചെങ്കള: ചെർക്കള-കല്ലടുക്ക റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ നടക്കുന്ന ജനകീയ സമരം ശക്തമാവുന്നു. ചെർക്കള -കല്ലടുക്ക റോഡ് വികസന ജനകീയ സമരസമിതി നെല്ലിക്കട്ട നേതൃത്വം നൽകുന്ന സമരം ഒരാഴ്​ച പിന്നിട്ടപ്പോൾ സമൂഹത്തി​ൻെറ നാനാതുറകളിലുള്ളവർ ഐക്യദാർഢ്യവുമായി എത്തി. ചെർക്കള-ഉക്കിനടുക്ക 19 കി.മീ പാത, 37.76 കോടി രൂപക്കാണ് കിഫ്ബി കരാർ നൽകിയത്​. ഇതുപ്രകാരം 2019 ഒക്ടോബറിൽ പണി തീരേണ്ടതായിരുന്നു. കാസർകോട്​-ബംഗളൂരു അന്തർ സംസ്ഥാന പാത കൂടിയാണ് ഈ റോഡ്. തകർന്നു പൊളിഞ്ഞ റോഡിൽ അപകടം പതുങ്ങിയിരിക്കുന്നതാണ് ജനത്തെ സമരത്തിനിറക്കാൻ പ്രേരിപ്പിച്ചത്. പത്തുവർഷമായി റോഡിൽ ചെറിയ അറ്റകുറ്റപ്പണി നടന്നതൊഴിച്ചാൽ കാര്യമായ പണിയൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് നന്നാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടാണ് രാഷ്​ട്രീയ ഭേദമന്യേ സമരത്തിനിറങ്ങിയവർക്ക്​. രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും മനഃശാസ്ത്രജ്ഞനുമായ ഡോ. അസീസ് മിത്തടി കഴിഞ്ഞദിവസം ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.