ചെങ്കള: ചെർക്കള-കല്ലടുക്ക റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരം ശക്തമാവുന്നു. ചെർക്കള -കല്ലടുക്ക റോഡ് വികസന ജനകീയ സമരസമിതി നെല്ലിക്കട്ട നേതൃത്വം നൽകുന്ന സമരം ഒരാഴ്ച പിന്നിട്ടപ്പോൾ സമൂഹത്തിൻെറ നാനാതുറകളിലുള്ളവർ ഐക്യദാർഢ്യവുമായി എത്തി. ചെർക്കള-ഉക്കിനടുക്ക 19 കി.മീ പാത, 37.76 കോടി രൂപക്കാണ് കിഫ്ബി കരാർ നൽകിയത്. ഇതുപ്രകാരം 2019 ഒക്ടോബറിൽ പണി തീരേണ്ടതായിരുന്നു. കാസർകോട്-ബംഗളൂരു അന്തർ സംസ്ഥാന പാത കൂടിയാണ് ഈ റോഡ്. തകർന്നു പൊളിഞ്ഞ റോഡിൽ അപകടം പതുങ്ങിയിരിക്കുന്നതാണ് ജനത്തെ സമരത്തിനിറക്കാൻ പ്രേരിപ്പിച്ചത്. പത്തുവർഷമായി റോഡിൽ ചെറിയ അറ്റകുറ്റപ്പണി നടന്നതൊഴിച്ചാൽ കാര്യമായ പണിയൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് നന്നാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടാണ് രാഷ്ട്രീയ ഭേദമന്യേ സമരത്തിനിറങ്ങിയവർക്ക്. രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും മനഃശാസ്ത്രജ്ഞനുമായ ഡോ. അസീസ് മിത്തടി കഴിഞ്ഞദിവസം ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 11:58 PM GMT Updated On
date_range 2021-01-18T05:28:04+05:30ചെർക്കള-കല്ലടുക്ക റോഡ് സമരം ശക്തമാവുന്നു
text_fieldsNext Story