ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലം: ജില്ലയിൽനിന്ന് ആറ് ടീമുകൾ

കാസർകോട്​: ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതല മത്സരത്തിലേക്ക് ജില്ലയിൽനിന്ന് ആറ് ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ അഞ്ചും ജൂനിയർ വിഭാഗത്തിൽ ഒരു ടീമുമാണ് യോഗ്യത നേടിയത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ എം.ജി.ദേവിക,കെ. പാർവതി എന്നിവർ ആദിവാസി സമൂഹത്തിലെ പരമ്പരാഗത ഭക്ഷണ രീതിയെക്കുറിച്ചും എടനീർ ഹയർ സെക്കൻഡറി സ്‌കൂളിലെ അതുല്യ വേണു, അനുശ്രീ എന്നിവർ ലോക്​ഡൗൺ കാലഘട്ടത്തിൽ എടനീർ പ്രദേശത്ത് കൃഷിരീതികളിലുണ്ടായ മാറ്റത്തെക്കുറിച്ചും സീനിയർ വിഭാഗത്തിൽ ജനുവരി 21, 22 തീയതികളിൽ സംസ്ഥാനതലത്തിൽ അവതരണം നടത്തും. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സഫ്‌ന കുഞ്ഞബ്​ദുല്ല, നമ്മുടെ ചുറ്റുപാടുമുള്ള മണ്ണിനെക്കുറിച്ചും കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്‌കൂളിലെ എ.സ്‌നേഹ, നിരഞ്ജന എന്നിവർ കോട്ടപ്പാറ കാനത്തെക്കുറിച്ചും കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എ. റനീഷ, ബി.ആർ. സാനിയ രാഗ് എന്നിവർ പ്ലാസ്​റ്റിക്​ മാലിന്യങ്ങളുടെ ചോർച്ചാഭീഷണി ബേഡഡുക്ക പഞ്ചായത്തിൽ എന്ന വിഷയത്തിലും സീനിയർ വിഭാഗത്തിൽ അവതരണം നടത്തും. ജൂനിയർ വിഭാഗത്തിൽ തൃക്കരിപ്പൂർ വി.പി.പി. എം.കെ.പി.എസ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമത്ത് റാനിയ, സഹന ബക്കർ എന്നിവർ അടുക്കള മാലിന്യങ്ങളിൽ നിന്ന് ചെടികൾ വളർത്തിയെടുക്കാനുള്ള വിദ്യയെക്കുറിച്ച് അവതരണം നടത്തും. സംസ്ഥാന തല മത്സര വിജയികൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ഇവർക്ക് ഭാരതത്തിലെ ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കാൻ അവസരം ഉണ്ടാകുമെന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് കാസർകോട് ജില്ല കോഓഡിനേറ്റർ പ്രഫ.വി.ഗോപിനാഥൻ അറിയിച്ചു. സ്വകാര്യ ഒഴിവുകൾ: കൂടിക്കാഴ്ച 20ന് കാസർകോട്: ജില്ല എംപ്ലോയ്മൻെറ്​ എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സൻെററിൽ 20ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒഴിവുവിവരങ്ങൾ: സെയിൽസ് എക്‌സിക്യൂട്ടിവ്, യോഗ്യത പ്ലസ്ടു, പ്രായം 25 വയസ്സ് വരെ, ഒഴിവ് ഒന്ന്​, സ്ഥലം: കാസർകോട്, വനിതകൾക്ക് മാത്രം. മാർക്കറ്റിങ്​ എക്‌സിക്യൂട്ടിവ്, യോഗ്യത എസ്.എസ്.എൽ.സി, പ്രായം 18-40 വയസ്സ്, സ്ഥലം: കാസർകോട്, ഒഴിവ് 10, പുരുഷൻ/സ്ത്രീ. നിലവിൽ എംപ്ലോയബിലിറ്റി സൻെററിൽ ആജീവനാന്ത രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡി​‍ൻെറയും പകർപ്പ് സഹിതം 250 രൂപ ഫീസ് അടച്ച്​ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 9207155700, 04994 297470.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.