പാലിയേറ്റിവ് ദിനം: ഗൃഹസന്ദർശനം തുടങ്ങി

പടന്ന: ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ഇത്തിരിവെട്ടം ജനകീയ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനം ഗൃഹസന്ദർശനം തുടങ്ങി. പാലിയേറ്റിവ് ദിനത്തി​‍ൻെറ ഭാഗമായാണ് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും കിടപ്പിലായ രോഗികൾക്ക് ആശ്വാസമായി ഗൃഹസന്ദർശനം നടത്തുന്നത്. പഞ്ചായത്തുതല ഉദ്ഘാടനവും ഉപഹാര സമർപ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.വി. മുഹമ്മദ് അസ്‌ലം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.വി. അനിൽകുമാർ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT