കാഞ്ഞങ്ങാട് യൂത്ത് സൻെററിന് ബജറ്റിൽ അനുമതി യുവ തൊഴിൽസംരംഭകർക്ക് മണ്ഡലത്തിൽ പരിശീലനവും താമസവും നൽകുന്നതാണ് പദ്ധതി, 28 കോടിയുടെ മറ്റ് ആറ് പദ്ധതികൾക്കും ബജറ്റിൽ അനുമതിയായി കാഞ്ഞങ്ങാട്: യുവ തൊഴിൽസംരംഭകർക്ക് താമസത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ കാഞ്ഞങ്ങാട് യൂത്ത് സൻെററിന് സംസ്ഥാന ബജറ്റിൽ അംഗീകാരം ലഭിച്ചു. മൂന്നു കോടി രൂപയുടേതാണ് പദ്ധതി. ഇതിനായി മന്ത്രി ഇ. ചന്ദ്രശേഖരൻെറ നിർദേശത്തെ തുടർന്ന് പുതുക്കൈ വില്ലേജിൽ ഗുരുവനത്ത് 55 സൻെറ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി മാറ്റിവെച്ചിട്ടുള്ളതായും റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കിനാനൂർ കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിൻെറ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുകോടി രൂപയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 28 കോടിയുടെ ആറ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കള്ളാർ പഞ്ചായത്തിൽ കള്ളാർ ചുള്ളിത്തട്ട് റോഡ് -ഒമ്പത് കോടി, കാഞ്ഞങ്ങാട് ഓപൺ സ്റ്റേഡിയം -അഞ്ച് കോടി, കോടോം ഐ.ടി.ഐ കെട്ടിടം -അഞ്ച് കോടി, കാഞ്ഞങ്ങാട് നഗരത്തിലെ ഡ്രൈനേജ് നിർമാണം -ഒരുകോടി എന്നിവക്ക് ബജറ്റിൽ തുക വകയിരുത്തി. മണ്ഡലത്തിലെ മറ്റ് 22 പദ്ധതികൾകൂടി ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.