ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലതല മത്സരങ്ങള്‍

കാസർകോട്​: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 28ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് കാസര്‍കോട് ജില്ലതല മത്സരങ്ങള്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ കുട്ടികള്‍ വ്യത്യസ്തങ്ങളായ ശാസ്ത്ര പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. കാസര്‍കോട് ഗവ. കോളജ് ജിയോളജി വകുപ്പ് ഒരുക്കിയ വെര്‍ച്വല്‍ സംവിധാനത്തിലൂടെയായിരുന്നു അവതരണം. ആദിവാസി സമുദായങ്ങളിലെ പരമ്പരാഗത ഭക്ഷണരീതികള്‍, വേനല്‍ക്കാലത്ത് വന്നെത്തുന്ന ദേശാടനക്കിളികള്‍, കൊറോണ ലോക്ഡൗണ്‍ കാലത്ത് കൃഷിരീതികളിലുണ്ടായ മാറ്റങ്ങള്‍, ജൈവവൈവിധ്യങ്ങളും നാട്ടറിവ്, കൊറോണക്കാലത്തെ ഊര്‍ജ ഉപയോഗം, തടയണയുടെ ആവശ്യകത, നമ്മുടെ ചുറ്റുമുള്ള പ്രാണിസമൂഹം എന്നിവയെക്കുറിച്ചും അടുക്കള മാലിന്യം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെ കുറിച്ചും അവതരണങ്ങള്‍ ഉണ്ടായി. ശാസ്​ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ്​ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനും ബാലശാസ്ത്ര കോണ്‍ഗ്രസ് നോഡല്‍ ഓഫിസറുമായ ഡോ. പി. ഹരിനാരായണന്‍ നിരീക്ഷകനായിരുന്നു. ജില്ല കോഓഡിനേറ്റര്‍ പ്രഫ. വി. ഗോപിനാഥന്‍, അക്കാദമിക് കോഓഡിനേറ്റര്‍ പി.എസ്. സന്തോഷ്‌കുമാര്‍, ഡോ. എ.എന്‍. മനോഹരന്‍, ഡോ. ജിജോ പി. ഉലഹന്നാന്‍, ഡോ. അബ്​ദുൽ ജലീല്‍, ഡോ. സുബ്രഹ്‌മണ്യ പ്രസാദ്, ഡോ. പി. പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT