ക്ഷേമ പെൻഷൻ വർധിപ്പിക്കണം

കാഞ്ഞങ്ങാട്​: മറ്റു ക്ഷേമനിധി യൂനിയനുകളുടെ അംശാദായത്തേക്കാൾ കൂടുതൽ അംശാദായം അടക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മിനിമം പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘം മാവുങ്കാൽ യൂനിറ്റ്​ (ബി.എം.എസ്) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ വി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ ടി.കെ. കോമളൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂനിറ്റ് അംഗങ്ങളുടെ മക്കൾക്ക് അനുമോദനം നൽകി. യൂനിയൻ ജില്ല സെക്രട്ടറി കെ.വി. ബാബു, ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ല പ്രസിഡൻറ്​ എസ്.കെ. ഉമേശൻ, യൂനിയൻ ജില്ല വൈസ് പ്രസിഡൻറ്​ ഭരതൻ കല്യാൺ റോഡ്, മടിക്കൈ മേഖല സെക്രട്ടറി സുനി മുല്ലച്ചേരി എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്ണൻ വാഴക്കോട് സ്വാഗതവും മനോജ് കല്യാണം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബാബു കൊടവലം (പ്രസി.)​, മനോജ് കല്യാണം (സെക്ര.), ബാബു നെല്ലിത്തറ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.