ലാപ്‌ടോപ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കാസർകോട്​: കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, എ.ഡി.എസ്, ബി.വി.എസ്​സി, എസ്.സി.എം.എല്‍.ടി, ബി.ഫാം, ബി.എസ്​സി നഴ്‌സിങ് കോഴ്‌സുകളില്‍ 2020-21 അധ്യയന വര്‍ഷം കേന്ദ്ര/സംസ്ഥാന പ്രവേശന കമീഷന്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ വിജയിച്ച് അംഗീകൃത കോളജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 31. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും കാഞ്ഞങ്ങാടുള്ള കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0467 2203128.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT