കെ.എസ്​.എസ്​.പി.എ ധർണ നടത്തി

കാഞ്ഞങ്ങാട്​: പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക, പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കുടിശ്ശികയായ നാലുഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കെ.എസ്​.എസ്​.പി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കാഞ്ഞങ്ങാട് മിനി സിവിൽ സ്​റ്റേഷൻ പരിസരത്ത് ധർണ നടത്തി. സംസ്ഥാന സെക്രട്ടറി പലേരി പത്മനാഭൻ മാസ്​റ്റർ ധർണ ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, കുഞ്ഞമ്പു മാസ്​റ്റർ, സി. രത്​നാകരൻ, കെ.വി. കുഞ്ഞികൃഷ്​ണൻ, പി. ബാലകൃഷ്​ണൻ, പ്രേമരാജൻ, എം. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. മുരളീധരൻ മാസ്​റ്റർ സ്വാഗതം പറഞ്ഞു. ksspa കെ.എസ്​.എസ്​.പി.എ കാഞ്ഞങ്ങാട്​ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി പലേരി പത്മനാഭൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.