കോവിഡ്​ പ്രതിരോധ സാമഗ്രികൾ കൈമാറി

കാഞ്ഞങ്ങാട്​: ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറിയിൽ കോവിഡ് പ്രതിരോധ സഹായമായ അണുനാശിനി സ്പ്രേയറും സാനിറ്റൈസർ ഓട്ടോമാറ്റിക് ഡിസ്പെൻസറും നൽകി ഹോസ്ദുർഗ് സർവിസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡൻറ്​ പ്രവീൺ തോയമ്മൽ ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്​റ്റർ പി. ബീന, സീനിയർ അധ്യാപകൻ പി.വി. റാവു, ബാങ്ക് സെക്രട്ടറി പ്രസന്ന ലത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.വി. സുരേഷ് ബാബു സ്വാഗതവും സ്കൂൾ കൗൺസിൽ ചെയർമാൻ കെ.വി. നന്ദന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.