ചന്തേരയിൽ രണ്ടേക്കർ സ്ഥലത്ത് വിത്തിട്ടു

ചെറുവത്തൂർ: ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്ര നവീകരണ കമ്മിറ്റി, ദേവസ്വം കമ്മിറ്റി, വനിത കമ്മിറ്റി, പ്രാദേശിക കമ്മിറ്റി എന്നീ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുച്ചിലോട്ട് പറമ്പിലെ രണ്ടേക്കർ സ്ഥലത്ത് വിത്തിട്ടു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് വിത്തിട്ടത്. മത്തൻ, കുമ്പളം, പാവൽ, പടവലം, ചീര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്‌. വിത്തിടലി​‍ൻെറ ഉദ്ഘാടനം എം.വി.കോമൻ നമ്പ്യാർ, കൃഷി ഓഫിസർ പി.വി.ജയലേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ.രാജൻ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസർ രാധാകൃഷ്ണൻ, ദാമോദരൻ അന്തിത്തിരിയൻ, പി.വി. ബാലൻ, ഉണ്ണികൃഷ്ണൻ മാസ്​റ്റർ, നന്ദികേശൻ, എ.ഗംഗാധരൻ, പി.വി. ബാബു ,പി.ദിവാകരൻ, എ.വി.നാരായണൻ, കെ.രാജീവൻ, കെ.രവി എന്നിവർ സംസാരിച്ചു. യു.വി. ബീന സ്വാഗതവും സി.ഓമന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.