Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 11:59 PM GMT Updated On
date_range 13 Jan 2021 11:59 PM GMTചന്തേരയിൽ രണ്ടേക്കർ സ്ഥലത്ത് വിത്തിട്ടു
text_fieldsbookmark_border
ചെറുവത്തൂർ: ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്ര നവീകരണ കമ്മിറ്റി, ദേവസ്വം കമ്മിറ്റി, വനിത കമ്മിറ്റി, പ്രാദേശിക കമ്മിറ്റി എന്നീ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുച്ചിലോട്ട് പറമ്പിലെ രണ്ടേക്കർ സ്ഥലത്ത് വിത്തിട്ടു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് വിത്തിട്ടത്. മത്തൻ, കുമ്പളം, പാവൽ, പടവലം, ചീര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിത്തിടലിൻെറ ഉദ്ഘാടനം എം.വി.കോമൻ നമ്പ്യാർ, കൃഷി ഓഫിസർ പി.വി.ജയലേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ.രാജൻ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസർ രാധാകൃഷ്ണൻ, ദാമോദരൻ അന്തിത്തിരിയൻ, പി.വി. ബാലൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, നന്ദികേശൻ, എ.ഗംഗാധരൻ, പി.വി. ബാബു ,പി.ദിവാകരൻ, എ.വി.നാരായണൻ, കെ.രാജീവൻ, കെ.രവി എന്നിവർ സംസാരിച്ചു. യു.വി. ബീന സ്വാഗതവും സി.ഓമന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story