കാഞ്ഞങ്ങാട് മുസ്​ലിം സംയുക്ത ജമാഅത്ത്: സി. കുഞ്ഞഹമ്മദ് പാലക്കി(പ്രസി.), ബഷീർ വെള്ളിക്കോത്ത് (ജന.സെക്ര)

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻറായി സി. കുഞ്ഞഹമ്മദ് പാലക്കിയെയും ജനറല്‍ സെക്രട്ടറിയായി ബഷീര്‍ വെള്ളിക്കോത്തിനെയും ട്രഷററായി വണ്‍ഫോര്‍ അബ്​ദുറഹ്മാനെയും തെരഞ്ഞെടുത്തു. സംയുക്ത ജമാഅത്ത് പ്രവര്‍ത്തകസമിതി യോഗത്തില്‍ നടത്തിയ ഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഖാദി ജിഫ്രി മുത്തുക്കോയ തങ്ങളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 365 അംഗ ജനറല്‍ ബോഡി വിളിക്കാന്‍ കോവിഡ് നിബന്ധനകള്‍ മൂലം അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ച്​ നിലവിലുള്ള ഭാരവാഹികളില്‍ നിന്ന്​ പ്രസിഡൻറ്,​ ജനറല്‍ സെക്രട്ടറി എന്നിവരെ കണ്ടെത്താന്‍ ഹിതപരിശോധന നടത്തിയത്. നിയമാനുസരണം ജനറല്‍ ബോഡി ചേരാന്‍ കഴിയുംവിധം കോവിഡ് പ്രോട്ടോകോളില്‍ അയവ് വരുന്ന മുറക്ക് ജനറല്‍ ബോഡി വിളിച്ച്​ കമ്മിറ്റിക്ക് രൂപം നല്‍കും. സഹ ഭാരവാഹികളായി എ. ഹമീദ് ഹാജി, വി.കെ.എ. അസീസ്, മുബാറക് ഹസൈനാര്‍ ഹാജി (വൈസ്. പ്രസി.), എം. മൊയ്തു മൗലവി, ജാതിയില്‍ ഹസൈനാര്‍, കെ.യു. ദാവൂദ്, ബഷീര്‍ ആറങ്ങാടി (സെക്ര.) എന്നിവര്‍ തുടരും. പ്രസിഡൻറ്​ ഇന്‍ ചാര്‍ജ് എ. ഹമീദ് ഹാജിയുടെ അധ്യക്ഷതയില്‍ ഖാദി ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗം ഉദ്്ഘാടനം ചെയ്തു. സി. കുഞ്ഞഹമ്മദ് പാലക്കി(പ്രസി.), ckunhahamed palaki (president) ബഷീര്‍ വെള്ളിക്കോത്ത്(ജന.സെക്ര), basheer vellikkoth (gen secretery)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.