രാജാ റോഡ് വികസനം; കല്ലിടൽ പ്രവൃത്തി ഇന്ന്

നീലേശ്വരം: രാജാ റോഡ് വികസനത്തി​‍ൻെറ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ബുധനാഴ്​ച രാവിലെ ഒമ്പതിന് തുടക്കമാവും. നീലേശ്വരം നഗരസഭ, പി.ഡബ്ല്യു.ഡി, റവന്യൂ വകുപ്പ്​ എന്നിവ ചേര്‍ന്ന് 14 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന രാജാ റോഡി‍ൻെറ അലൈന്‍മൻെറ്​ കല്ലുകള്‍ പാകും. തുടര്‍ന്ന് സ്ഥലത്തി​‍ൻെറ സ്കെച്ച് തയാറാക്കുകയും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 8.8 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുമാത്രം കിഫ്ബി അനുവദിച്ചത്. ഇതുള്‍പ്പെടെ 16.25 കോടി രൂപയാണ് രാജാ റോഡിനു നീക്കിവെച്ചിട്ടുള്ളത്. ഭൂമി വിട്ടുനല്‍കുന്ന സഥലമുടമകളുടെ യോഗം 15ന് വൈകീട്ട്​ മൂന്നിന് വ്യാപാര ഭവനില്‍ നടക്കും. രാജാ റോഡ് വികസനത്തെ തുടര്‍ന്ന് കച്ചവടം നഷ്​ടപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തിനും നഗരസഭ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കും. ദേശീയപാത മുൻ എക്സി. എൻജിനീയർ ടി.വി. ദാമോദരനാണ് റോഡ് വികസനത്തി​‍ൻെറ കോഓഡിനേറ്റർ. ഹൈവേ ജങ്​ഷനിലെ മാർക്കറ്റ് റോഡിൽനിന്ന് പോസ്​റ്റ്​ ഓഫിസ് വരെയുള്ള 1300 മീറ്റർ റോഡാണ് നിർമിക്കുന്നത്. ഇതിനായി നൂറോളം കച്ചവട സ്ഥാപനങ്ങൾ ഭാഗികമായും മുഴുവനായും പൊളിച്ചുനീക്കേണ്ടിവരും. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന സർവേക്കുള്ള നടപടികൾ പൂർത്തിയായതായി നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.