പഞ്ചായത്തംഗങ്ങൾക്ക്​ സ്വീകരണം നൽകി

ചെറുവത്തൂർ: കാലിക്കടവ് രമ്യ സാംസ്കാരിക നിലയം ലൈബ്രറിയുടെ നേതൃത്വത്തിൽ, പിലിക്കോട് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്വീകരണം നൽകി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരൻ ഉപഹാരം വിതരണം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. കൃഷ്ണൻ, വാർഡ് മെംബർമാരായ പി. രേഷ്ണ, പി.വി. ചന്ദ്രൻ, പി. അജിത, വി. പ്രദീപൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ടി.വി. ജയചന്ദ്രൻ, എം.വി. കുഞ്ഞിക്കണ്ണൻ, പി.വി. പ്രസന്ന, ടി.ടി. ഗീത, വി. ബിന്ദു എന്നിവർ സംസാരിച്ചു. കെ. പ്രഭാകരൻ സ്വാഗതവും എം. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.