ബാര തോട് ശുചീകരിക്കും

ഉദുമ: 'ഇനി ഞാൻ ഒഴുകട്ടെ' ശുചീകരണ കാമ്പയിൻെറ ഭാഗമായി ഉദുമ പഞ്ചായത്ത് 17 മുതൽ 24 വരെ ബേക്കൽ പുഴയുടെ കൈവഴിയായ . മേൽബാര മുതൽ മുദിയക്കാൽ പാലത്താടുവരെയുള്ള എട്ടു കിലോമീറ്റർ ദൂരം എട്ട് ക്ലസ്​റ്ററുകളായി തിരിച്ച് ജനകീയമായി ശുചീകരണയജ്ഞം നടത്തും. ജനപ്രതിനിധികളെയും വിവിധ സന്നദ്ധ സംഘടനകളെയും രാഷ്​​ട്രീയ പാർട്ടികളെയും കർഷകരെയും ഉൾക്കൊള്ളിച്ച് ബാര മഹാവിഷ്ണു ക്ഷേത്രപരിസരത്ത് ചേർന്ന സംഘാടക സമിതി രൂപവത്​കരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലതല റിസോഴ്സ് പേഴ്സൻ അഭിരാജ് പദ്ധതി വിശദീകരിച്ചു. മധു മുതിയക്കാൽ, ബാലകൃഷ്ണൻ നായർ മുല്ലച്ചേരി, കെ. സന്തോഷ് കുമാർ, പി. കുമാരൻ നായർ, ജഗദീഷ് ആറാട്ടുകടവ്, ഷിബു കടവങ്ങാനം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ബാലകൃഷ്ണൻ സ്വാഗതവും പഞ്ചായത്തംഗം സുനിൽ കുമാർ മൂലയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ലക്ഷ്മി (ചെയർ.), പി.കെ. മുകുന്ദൻ (കൺ.). അഖണ്ഡ നാമജപ യജ്ഞം ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ അഖണ്ഡ നാമജപ യജ്ഞം വ്യാഴാഴ്ച ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.