ഭെൽ ഇ.എം.എൽ: അനിശ്ചിതകാല സത്യഗ്രഹം നാളെ മുതൽ

രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 10ന് കാസർകോട് പുതിയ ബസ്​സ്​റ്റാൻഡ് ഒപ്പുമരച്ചുവട്ടിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തൊഴിലാളി സംഘടന നേതാക്കളായ വി.പി.പി. മുസ്തഫ, പി.ജി. ദേവ്, അഡ്വ. പി. മുരളീധരൻ, എ. അഹമ്മദ് ഹാജി, കെ.വി. കൃഷ്ണൻ, കരിവള്ളൂർ വിജയൻ, അഡ്വ. പി. രാമചന്ദ്രൻ നായർ, ഷരീഫ് കൊടവഞ്ചി, കെ.എ. ശ്രീനിവാസൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിക്കും. എല്ലാ ദിവസങ്ങളിലും വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ചെയർമാൻ ടി.കെ. രാജനും ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.