മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസി​ൻെറ ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള 'പ്രശാന്തി' പദ്ധതിയുടെ ഭാഗമായി നീലേശ്വരം പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബള്‍ ട്രസ്​റ്റിലെ 120 അന്തേവാസികള്‍ക്കായി നടത്തി. ജില്ല പൊലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജനമൈത്രി പൊലീസ് ജില്ല നോഡല്‍ ഓഫിസര്‍ ജയ്‌സണ്‍ കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഡിവൈ.എസ്.പി എം.പി. വിനോദ്, ജില്ല ആശുപത്രി എല്ല് രോഗ വിദഗ്ധന്‍ ഡോ. പത്മനാഭന്‍, കണ്ണ് രോഗ വിദഗ്ധ ഡോ. എസ്​. അപര്‍ണ, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ഇ.കെ. ആശ, മനോരോഗ വിദഗ്​ധന്‍ ഡോ. ശരത് എസ്. നായര്‍, നീലേശ്വരം എസ്​.ഐമാരായ കെ.പി. സതീഷ്, പി.വി. സതീശന്‍, രൂപ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പി​ൻെറ ഭാഗമായി രോഗികള്‍ക്കാവശ്യമായ മരുന്നുകളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.