ഡി.വൈ.എഫ്​.ഐ യുവജന പ്രതിഷേധം

കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ ഔഫ്​ അബ്​ദുറഹ്മാനെ കൊലപ്പെടുത്തിയവരെ മാത്രമല്ല കൊലക്ക് ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. ലീഗ് ഭീകരതക്കെതിരെ ഡി.വൈ.എഫ്​.ഐ കല്ലൂരാവിയിൽ നടത്തിയ യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപിൻ കാറ്റാടി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ വി.വി. രമേശൻ, എം. പൊക്ലൻ, ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, പ്രസിഡൻറ്​ പി.കെ. നിഷാന്ത്, രേവതി കുമ്പള, രതീഷ് നെല്ലിക്കാട്, കെ. സബീഷ്, സി. ഷുക്കൂർ, പി. പത്മനാഭൻ, കൗൺസിലർ ഫൗസിയ ശരീഫ്, പ്രിയേഷ് കാഞ്ഞങ്ങാട്, കെ. ശബരീശൻ, അനീഷ് കോവ്വൽ സ്​റ്റോർ, മെഹമൂദ് മുറിയനാവി, ഗിനിഷ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.