ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ് പുനരാരംഭിക്കണം -എസ്.ഇ.യു

കാസര്‍കോട്: കോവിഡ് അണ്‍ലോക്ക് നടപടികളുടെ ഭാഗമായി പുനരാരംഭിച്ച ട്രെയിന്‍ സര്‍വിസുകള്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നടപടി സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്തിരുന്ന ജീവനക്കാരടക്കമുള്ളവരെ പ്രയാസത്തിലാക്കിയതായി സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കാസർകോട്​, മഞ്ചേശ്വരം താലൂക്കുകളിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ജില്ലയുടെ തെക്കേയറ്റത്ത് താമസക്കാരായതിനാല്‍ വലിയ തുക മുടക്കിയാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. കൃത്യസമയത്ത് ഓഫിസിലെത്തിച്ചേരാന്‍ വലിയ പ്രയാസം നേരിടുന്ന ജീവനക്കാര്‍ക്ക് യാത്രാസൗകര്യത്തിനായി ഇപ്പോള്‍ സര്‍വിസ് പുനരാരംഭിച്ചിട്ടുള്ള ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിനും പാസഞ്ചർ ട്രെയിനുകൾകൂടി പുനരാരംഭിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ്​ നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടി.എ. സലീം അധ്യക്ഷത വഹിച്ചു. സെക്ര​േട്ടറിയറ്റ് അംഗങ്ങളായ ഒ.എം. ഷഫീഖ്, ടി.കെ. അന്‍വര്‍, ജില്ല സെക്രട്ടറി അബ്​ദുല്‍ റഹ്മാന്‍ നെല്ലിക്കട്ട, പി. സിയാദ്, നൗഫല്‍ നെക്രാജെ, കെ.എന്‍.പി. മുഹമ്മദലി, ടി.കെ. ഇഖ്ബാല്‍, ഒ.എം. ശിഹാബ്, അഷ്റഫ് കല്ലിങ്കാല്‍, ശാക്കിര്‍ നങ്ങാരത്ത്, എം. സാദിക്, എ.ജി. സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.