മലയോര ഹൈവേ: വനപ്രദേശങ്ങളിലെ നിർമാണം വൈകുന്നതിൽ പ്രതിഷേധം

വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ കോഴിച്ചാൽ ചെറുപുഴ റീച്ചിൽ മരുതോം കാറ്റാംകവല പ്രദേശത്തെ വനഭൂമിയിലെ പ്രവൃത്തി നിർദിഷ്​ട വീതിയിൽ നടത്താത്തതിൽ പ്രതിഷേധിച്ച്​ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂട്ടായ്മ സംഘടിപ്പിച്ചു. മരുതോം വനം ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാജു കട്ടക്കയം ഉദ്​ഘാടനം ചെയ്തു. മലയോര ഹൈവേ നിർമാണം തുടങ്ങി നാളിതുവരെയായിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും മണ്ഡലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ ഇടപെടൽ നടത്തുന്നില്ലെന്നും കോൺഗ്രസ് സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും രാജു കട്ടക്കയം പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. നാരായണൻ, മുൻ പ്രസിഡൻറ്​ വിഗ്നേശ്വര ഭട്ട്, പഞ്ചായത്ത് അംഗങ്ങളായ എൻ.ജെ. മാത്യു, ദേവസ്യ തറപ്പേൽ, ബിൻസി ജെയിൻ, മോൻസി ജോയി, കെ.ആർ. വിന, ഡി.സി.സി സെക്രട്ടറി ഹരീഷ് പി. നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.