സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷണമേകാന്‍ ന്യൂട്രീഷന്‍ ക്ലിനിക്

കാസർകോട്​: കുട്ടികളുടെയും സ്ത്രീകളുടേയും ഇടയില്‍ പോഷണക്കുറവ്, വിളര്‍ച്ച, തൂക്കക്കുറവ്, വളര്‍ച്ച മുരടിപ്പ് എന്നിവ തടയാന്‍ സമ്പുഷ്​ട കേരളം പദ്ധതിയുടെ ഭാഗമായി ന്യൂട്രീഷന്‍ ആൻഡ്​ പാരൻറിങ് ക്ലിനിക് തുടങ്ങി. വനിത ശിശു വികസന വകുപ്പി​ൻെറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തി​‍ൻെറ സേവനം ആഴ്ചയില്‍ രണ്ടു ദിവസം ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഭിക്കും. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ അംഗൻവാടികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. മഞ്ചേശ്വരം അഡീഷനല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലതല പരിപാടി ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഷെമീന അധ്യക്ഷത വഹിച്ചു. ന്യൂട്രീഷനിസ്​റ്റ്​ എം. രശ്മി പദ്ധതി വിശദീകരിച്ചു. പുത്തിഗെ പഞ്ചായത്ത് പ്രസിഡൻറ്​ ഡി. സുബ്ബണ്ണ ആള്‍വ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എം. ചന്ദ്രാവതി, പുത്തിഗെ പഞ്ചായത്ത് മെംബര്‍ ബി.കെ. കാവ്യശ്രീ, സി.ഡി.പി.ഒ മഞ്ചേശ്വരം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എസ്.വി സുമയ്യ, എന്‍.എന്‍.എം ബ്ലോക്ക് കോഓഡിനേറ്റര്‍ അനന്ദിത, സീനിയര്‍ ക്ലര്‍ക്ക് എ.ടി. ശശി, പി. ജ്യോതി, സ്‌കൂള്‍ കൗണ്‍സിലര്‍ രമ്യ മാടായി തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും ഉദ്ഘാടന പരിപാടികള്‍ നടന്നു. പടം prd (പോഷണ്‍) ന്യൂട്രീഷന്‍ ആൻഡ്​ പാരൻറിങ് ക്ലിനിക് ജില്ലതല ഉദ്ഘാടനം മഞ്ചേശ്വരത്ത്​ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.