മലയോര ഹൈവേ: വനഭൂമിയിലൂടെയുള്ള നിർമാണ തടസ്സം; കോൺഗ്രസ്​ പ്രത്യക്ഷ സമരത്തിലേക്ക്

വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിർമാണത്തിൽ വനപ്രദേശത്തെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ സമരത്തിലേക്ക്. ആദ്യപടിയായി ബുധനാഴ്ച മരുതോം ഫോറസ്​റ്റ്​ ഓഫിസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കോഴിച്ചാൽ ചെറുപുഴ റീച്ചിൽ മരുതോം കാറ്റാം കവല പ്രദേശത്തെ വനഭൂമിയിലെ പണിയാണ്​ നിർദിഷ്​ട വീതിയിൽ നിർമാണം ആരംഭിക്കാതെ കിടക്കുന്നത്. മലയോര ഹൈവേയുടെ നിർമാണം തുടങ്ങി നാളിതുവരെയായിട്ടും ഹൈവേ കടന്നു പോകുന്ന വനഭൂമിയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്നും മണ്ഡലം എം.എൽ.എയും റവന്യൂ മന്ത്രിയും കൂടിയായ ഇ. ചന്ദ്രശേഖരൻ ഇക്കാര്യത്തിൽ ഒരുവിധ ഇടപെടലുകൾ നടത്താത്തതിലും പ്രതിഷേധിച്ചാണ്‌ ബളാൽ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്. ഫോറസ്​റ്റ്​ ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ മലയോര ഹൈവേയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്​. മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഈ ഭാഗങ്ങൾ കൂടി പൂർത്തീകരിക്കണം. പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻറ്​ രാജു കട്ടക്കയം ഉദ്​ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ്​ എം.പി. ജോസഫ് അധ്യക്ഷത വഹിക്കും. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. നാരായണൻ, ജില്ല പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്​, സി. രേഖ. പഞ്ചായത്ത് അംഗങ്ങളായ എൻ.ജെ. മാത്യു, ദേവസ്യ തറപ്പേൽ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT