തൊഴില്‍ പരിശീലനം നേടൂ; സ്ഥിരമായി ജോലി ഉറപ്പാക്കാം

കാസർകോട്: തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള തൊഴില്‍രഹിതര്‍ക്കും ശമ്പള വ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാറി‍ൻെറ സഹായത്തോടെ കുടുംബശ്രീയിലൂടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും എന്ന പദ്ധതി കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളില്‍ ആരംഭിക്കുന്നു. തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ തൊഴില്‍ മേഖലകളില്‍ നിയമനവും നല്‍കും. നഗരങ്ങളിലെ ദരിദ്രര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാര്‍ഗം ഒരുക്കുന്നതിനാണ് ദേശീയ നഗര ഉപജീവന മിഷനു കീഴില്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സാധ്യതാപഠനത്തി​‍ൻെറ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സര്‍ട്ടിഫൈഡ് കോഴ്‌സുകളിലൂടെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ എല്ലാ തൊഴില്‍ രഹിതര്‍ക്കും സൗജന്യ പരിശീലനവും നിയമനവും ലഭിക്കും. പരിശീലനത്തിനുശേഷം സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായങ്ങളും നല്‍കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി/എസ്.എസ്‌.സി സര്‍ട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും ലഭിക്കും. ട്രെയിനിങ് ഫീസ്, സ്​റ്റഡി മെറ്റീരിയല്‍സ്, പരീക്ഷ ഫീസ്, താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നഗരസഭ വഹിക്കും. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള നഗരസഭയില്‍ സ്ഥിരതാമസമുള്ള വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ താഴെ പറയുന്ന നമ്പറില്‍ വിളിച്ചോ വാട്‌സ്​ ആപ്പിലൂടെ സന്ദേശമയച്ചോ പേര് രജിസ്​റ്റര്‍ ചെയ്യണം. കാസര്‍കോട്: 9446751897, കാഞ്ഞങ്ങാട്: 9447505735, നീലേശ്വരം: 9746260688.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.