പിൻവാതിൽ നിയമന നീക്കം റദ്ദാക്കണം- കേരള പ്രദേശ് വനിത ഗാന്ധിദർശൻ വേദി

ചെറുവത്തൂർ: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്ന തരത്തിൽ പിൻവാതിൽ നിയമനങ്ങൾക്കുള്ള സർക്കാർ നീക്കം റദ്ദാക്കണമെന്ന് കേരള പ്രദേശ് വനിത ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിയില്ലാതെ കഷ്​ടപ്പെടുമ്പോൾ നിലവിലുള്ള റാങ്ക് ലിസ്​റ്റിൽനിന്നും ആരെയും നിയമിക്കാതെ, വർഷംതോറും വരുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട്‌ ചെയ്യാതെ സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങളിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള റാങ്ക്​ലിസ്​റ്റുകളിൽനിന്ന് പരമാവധി ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ ഡോ. പി.വി. പുഷ്പജ അധ്യക്ഷത വഹിച്ചു. അഡ്വ. ബാലഗിരിജമ്മാൾ, അഡ്വ. ഗ്ലോറി ജോർജ്, അഡ്വ. ഷീബ, പുണ്യാകുമാരി, സരള ടീച്ചർ, എലിസബത്ത്​ അബു, മേഘ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT