നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കാസർകോട്: എംപ്ലോയ്​മൻെറ്​ എക്‌സ്‌ചേഞ്ചുകളില്‍ പേരു രജിസ്​റ്റര്‍ ചെയ്ത 50നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്ക് . വ്യക്തിഗത വരുമാനം ഒരു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ബാങ്ക് മുഖേന 50,000 രൂപയാണ് വായ്പ അനുവദിക്കുക. വായ്പയുടെ 25 ശതമാനം സബ്‌സിഡി ലഭിക്കും. രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചിലോ http://employment.kerala.gov.inലൂടെയോ അപേക്ഷിക്കാം. രജിസ്​റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും പുതുതായി രജിസ്​റ്റര്‍ ചെയ്ത് അപേക്ഷിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ജില്ല എംപ്ലോയ്‌മൻെറ്​ ഓഫിസ്: 04994 255582, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മൻെറ്​ ഓഫിസ്: 0467 2209068.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.