സി.പി.എമ്മിനെ കാത്തിരിക്കുന്നത് കനത്ത പരാജയം- ഉണ്ണിത്താൻ

പടന്ന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പ്രാദേശികമായുള്ള വിഷയത്തിൽ ഭരണത്തിലേറുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സാഹചര്യത്തിൽനിന്ന് വ്യത്യസ്​തമായി നിയമസഭ തെരഞ്ഞെടുപ്പിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച് മദ്യരാജാക്കന്മാർക്കും കള്ളക്കടത്തുകാർക്ക് തീരെഴുതി കൊടുത്ത പിണറായി സർക്കാറിന് കനത്ത തോൽവി ഏറ്റ് വാങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പടന്ന പഞ്ചായത്ത് യു.ഡി. എഫ് കമ്മിറ്റി നടത്തിയ ജനപ്രതിനിധികൾക്കുള്ള അനുമോദന യോഗവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.കെ.സി. മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ കെ. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. മുസ്​ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫിന് വിജയത്തിന് നേതൃത്വം നൽകിയ ചെയർമാൻ ടി.കെ.സി. മുഹമ്മദലി ഹാജി, കൺവീനർമാരായ കെ.സജീവൻ, എച്ച്.എം കുഞ്ഞബ്​ദുല്ല എന്നിവർക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.വി. മുഹമ്മദ് അസ്​ലം, വൈസ്​ പ്രസിഡൻറ്​ പി. ബുഷ്റ, മെംബർമാരായ യു.കെ. മുശ്താഖ്, എം.കെ. സാഹിറ, എ.കെ. ജാസ്മിൻ, പി. പവിത്രൻ പി.വി. അനിൽകുമാർ, ടി.കെ.പി. ഷാഹിദ, ടി.കെ.എം. മുഹമ്മദ് റഫീഖ് ബ്ലോക്ക് മെംബർ പി. രതില എന്നിവർക്ക് രാജ്മോഹൻ ഉണ്ണിത്താൻ ഉപഹാരം നൽകി. വി.കെ.പി. ഹമീദലി, കെ.എം. ഷംസുദ്ദീൻ ഹാജി, പി.കെ. ഫൈസൽ, കെ.പി. പ്രകാശൻ, കരിമ്പിൽ കൃഷ്ണൻ, കെ. ശ്രീധരൻ, പി.കെ.സി. റഹൂഫ് ഹാജി, പി. കുഞ്ഞിക്കണ്ണൻ, കെ. സജീവൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.