സാംസ്കാരിക പരിപാടികൾ നടത്താൻ അവസരമൊരുക്കണം

കാഞ്ഞങ്ങാട്: കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെച്ച സാംസ്കാരിക പരിപാടികൾ നടത്താൻ സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്ന് ക്രിയേറ്റിവ് കാഞ്ഞങ്ങാട് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭ്യർഥിച്ചു. കോവിഡ് മൂലം വീടിനുള്ളിലിരുന്നു മാനസിക സമ്മർദമനുഭവിക്കുന്ന സമൂഹത്തിന് സാംസ്കാരിക പരിപാടികൾ ഗുണം ചെയ്യുമെന്ന് യോഗം വിലയിരുത്തി. ചടങ്ങിൽ കാസർകോട് നാർക്കോട്ടിക് ഡിവൈഎസ്.പിയായി റിട്ടയർ ചെയ്ത ക്രിയേറ്റിവി​‍ൻെറ മെംബർ കൂടിയായ അസിനാറിനെ ആദരിച്ചു. ക്രിയേറ്റിവ് പ്രസിഡൻറ്​ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. ഖാദർ മാങ്ങാട്, ഡോ. എ.എം. ശ്രീധരൻ, ശ്രീകണ്ഠൻ സുധീർ കുമാർ, സീതാരാമൻ, സുകുമാരൻ ആശീർവാദ്, ജബ്ബാർ കാഞ്ഞങ്ങാട്, പവിത്രൻ കാഞ്ഞങ്ങാട്, പ്രദീപ് ആവിക്കര, അബ്​ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT