യു.ഡി.എഫ് ധർണ

കുമ്പള: ടെൻഡർ നടപടികൾ പൂർത്തിയായിട്ടും ഉദ്യോഗസ്ഥ-കരാർ ലോബികൾ കൊപ്പളം അണ്ടർ പാസേജ് നിർമാണം മനഃപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ച് മൊഗ്രാലിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. എം. അബ്ബാസ്, ബഷീർ മുഹമ്മദ് കുഞ്ഞി, എ.കെ.എം. ആരിഫ്, അഡ്വ. സക്കീർ അഹമ്മദ്, നാസർ മൊഗ്രാൽ, അഷ്റഫ് കൊടിയമ്മ, ടി.എം. സുഹൈബ്, സി.എം. മുഹമ്മദ്, എച്ച്.എം. അബ്​ദുൽകരീം, എം.എം. റഹ്​മാൻ, ടി.എ. കുഞ്ഞഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ് ദണ്ഡഗോളി, ബ്ലോക്ക്‌ പഞ്ചായത്തംഗം സീനത്ത് നസീർ കല്ലങ്കൈ എന്നിവർ സംബന്ധിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT