വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക്​ വനിത കോർപറേഷ​െൻറ പദ്ധതി

വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക്​ വനിത കോർപറേഷ​ൻെറ പദ്ധതി കാസർകോട്​: വായ്പാ തിരിച്ചടവിൽ മുടക്കം വന്ന ഉപഭോക്താക്കൾക്കായി സംസ്ഥാന വനിത വികസന കോർപറേഷൻ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018 - 19 വർഷങ്ങളിലെ പ്രളയവും 2020ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളിൽ കാലാവധി പൂർത്തിയായതും എന്നാൽ തിരിച്ചടവ് പൂർത്തിയാവാത്തതുമായ ഗുണഭോക്​താക്കളാണ് ആദ്യവിഭാഗം. നിലവിൽ കാലാവധി കഴിഞ്ഞിട്ടില്ലാത്ത, മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനുശേഷവും ഒരു ലക്ഷം രൂപക്ക്​ മേൽ കുടിശ്ശികയുള്ളതുമായ വായ്പകൾക്കും പ്രയോജനം ലഭിക്കും. പദ്ധതി ആനുകൂല്യം ലഭിക്കാൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് കോർപറേഷനിൽ നിന്നും കത്തുകളും അപേക്ഷാഫോറത്തി​‍ൻെറ മാതൃകയും അയച്ചുനൽകും. താൽപര്യമുള്ള ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31നകം ബന്ധപ്പെട്ട മേഖല/ ജില്ല ഓഫിസിൽ സമർപ്പിക്കണം. പദ്ധതിയുടെ പൂർണമായ വിവരങ്ങൾ കോർപറേഷൻ വെബ്‌സൈറ്റിൽ (www.kswdc.org) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ കോർപറേഷ​‍ൻെറ ഓഫിസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ (9496015015, 9496015006, 9496015008, 9496015010) ലഭിക്കുമെന്ന് മാനേജിങ്​ ഡയറക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.