വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് വനിത കോർപറേഷൻെറ പദ്ധതി കാസർകോട്: വായ്പാ തിരിച്ചടവിൽ മുടക്കം വന്ന ഉപഭോക്താക്കൾക്കായി സംസ്ഥാന വനിത വികസന കോർപറേഷൻ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018 - 19 വർഷങ്ങളിലെ പ്രളയവും 2020ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളിൽ കാലാവധി പൂർത്തിയായതും എന്നാൽ തിരിച്ചടവ് പൂർത്തിയാവാത്തതുമായ ഗുണഭോക്താക്കളാണ് ആദ്യവിഭാഗം. നിലവിൽ കാലാവധി കഴിഞ്ഞിട്ടില്ലാത്ത, മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനുശേഷവും ഒരു ലക്ഷം രൂപക്ക് മേൽ കുടിശ്ശികയുള്ളതുമായ വായ്പകൾക്കും പ്രയോജനം ലഭിക്കും. പദ്ധതി ആനുകൂല്യം ലഭിക്കാൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് കോർപറേഷനിൽ നിന്നും കത്തുകളും അപേക്ഷാഫോറത്തിൻെറ മാതൃകയും അയച്ചുനൽകും. താൽപര്യമുള്ള ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31നകം ബന്ധപ്പെട്ട മേഖല/ ജില്ല ഓഫിസിൽ സമർപ്പിക്കണം. പദ്ധതിയുടെ പൂർണമായ വിവരങ്ങൾ കോർപറേഷൻ വെബ്‌സൈറ്റിൽ (www.kswdc.org) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ കോർപറേഷൻെറ ഓഫിസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ (9496015015, 9496015006, 9496015008, 9496015010) ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 11:59 PM GMT Updated On
date_range 2021-01-03T05:29:45+05:30വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് വനിത കോർപറേഷെൻറ പദ്ധതി
text_fieldsNext Story