ആശംസകൾ നേരാൻ അധ്യാപകർ വീട്ടിലെത്തി

ചെറുവത്തൂർ: പുതുവർഷത്തിൽ തിമിരി എ.എൽ.പി സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി മുഴുവൻ കുട്ടികൾക്കും ആശംസകൾ നേർന്നു. സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെട്ട പത്രവാർത്തകൾ അടിസ്ഥാനമാക്കി തയാറാക്കിയ സ്​കൂൾ കലണ്ടറും സമ്മാനങ്ങളും നൽകി. കലണ്ടറി​ൻെറ പ്രകാശനം പി.ടി.എ പ്രസിഡൻറ്​ പി.പി. ചന്ദ്രൻ നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ്​ കെ.കെ. പ്രസീത, ഹെഡ്മാസ്​റ്റർ കെ.വി. വിനോദ്, കെ. ജയദേവൻ, കെ. ഗീത എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.