കോൺഗ്രസ് നേതാവി​െൻറ വീടിനും വാഹനത്തിനുംനേരെ ആക്രമണം

കോൺഗ്രസ് നേതാവി​ൻെറ വീടിനും വാഹനത്തിനുംനേരെ ആക്രമണം നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപള്ളിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ. വിജയ​ൻെറ വീടിനും വാഹനത്തിനും നേരെ ആക്രമണം. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറി​ൻെറ ചില്ലുകൾ കല്ലേറിൽ തകർന്നു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ദുഷ്​ടശക്തികളുടെ ശ്രമം തിരിച്ചറിയണമെന്ന് കെ.പി.സി.സി മെംബർ കെ.കെ. നാരായണൻ, ഡി.സി.സി അംഗം സി.വി. ഭാവനൻ, മണ്ഡലം പ്രസിഡൻറ്​ ഉമേശൻ വേളൂർ, ബ്ലോക്ക്‌ സെക്രട്ടറി പ്രകാശൻ കാറളം എന്നിവർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്​ സി.ഒ. സജി, വാർഡ് പ്രസിഡൻറ്​ പി. കൃഷ്ണൻ, വാർഡ് സെക്രട്ടറി കെ. രചനൻ, കരിമ്പിൽ തമ്പാൻ, അബൂബക്കർ മുക്കട, തമ്പാൻ പള്ളപ്പാറ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT