വിരമിച്ച കൃഷി ഒാഫിസ​ർക്ക്​ ആനുകൂല്യം നിഷേധിച്ചത്​ മനുഷ്യാവകാശ ലംഘനമെന്ന് കമീഷൻ

കാസർകോട്: വിരമിച്ച കൃഷി ഒാഫിസർക്ക്​ സർക്കാർ ആനുകൂല്യം നിഷേധിച്ചത്​ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമീഷൻ. നീലേശ്വരം തട്ടാച്ചേരി സ്വദേശി സി. ദേവരാജൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2010 മാർച്ച് 31നാണ് പരാതിക്കാരൻ കൃഷി ഓഫിസറായി സർവിസിൽനിന്ന്​ വിരമിച്ചത്. സർവിസിലെ 10, 16 വർഷങ്ങളിൽ ലഭിക്കേണ്ട ഗ്രേഡുകളാണ് പരാതിക്കാരന് ലഭിക്കാതിരുന്നത്. കൃഷി ഡയറക്ടർക്ക് പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല. സർവിസിലിരിക്കെ ലഭിക്കേണ്ട ഗ്രേഡ് ആനുകൂല്യം വിരമിച്ച് വർഷങ്ങൾക്കു ശേഷം അനുവദിച്ച നടപടി ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണെന്നും കമീഷൻ അംഗം വി.കെ. ബീനകുമാരി ഉത്തരവിൽ നിരീക്ഷിച്ചു. കമീഷൻ കൃഷി ഡയറക്ടറിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. പരാതിക്കാര​ൻെറ ഹയർഗ്രേഡ് 2020 ജൂണിൽ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ കമീഷനിൽനിന്ന്​ നോട്ടീസ് ലഭിച്ചതിന് ശേഷം മാത്രമാണ് ഗ്രേഡ് അനുവദിച്ചത്. പരാതിക്കാര​ൻെറ ശമ്പള നിർണയം നടത്താൻ എ.ജിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.